Friday, April 26, 2024
spot_img

കോമൺവെൽത്ത് ഗെയിംസിൽ ഭാരതം നാലാം സ്ഥാനത്ത്: ഇന്ത്യയുടെ സ്ഥിരം ഇനങ്ങൾ ഇല്ലാതിരുന്നിട്ടും മികച്ച വിജയം നേടാൻ കാരണം യുവാക്കൾ!

കോമൺവെൽത്ത് ഗെയിംസിൽ ഭാരതത്തിന് നാലാം സ്ഥാനം. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. 66 സ്വര്‍ണമടക്കം 178 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെതിയത്. 57 സ്വര്‍ണമടക്കം 175 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമതും 26 സ്വര്‍ണത്തോടെ കാനഡയുമാണ് മൂന്നാമത്.

എന്നാൽ, ഇന്ത്യ സ്ഥിരമായി മെഡൽ നേടിയിരുന്ന ഷൂട്ടിങ്, അമ്പെയ്ത്ത്, ടെന്നീസ് തുടങ്ങി അഞ്ചിലധികം ഇനങ്ങൾ ഇപ്രാവശ്യം ഇല്ലാതിരുന്നിട്ടും, നാലാം സ്ഥാനം കൈവരിച്ചു എന്നതാണ് ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിനെ വ്യത്യസ്തമാക്കുന്നത്.

ഒരുപാട് യുവ അത്‌ലറ്റുകൾക്ക് അന്താരാഷ്‌ട്ര വേദികളിൽ മികച്ച പ്രകടനം പുറത്തെടുക്കാനായി എന്നതും എടുത്ത് പറയേണ്ടത് ആണ്. മലയാളികൾ ആയ എൽദോസ് പോൾ, അബ്‌ദുള്ള അബൂബക്കർ, ശ്രീശങ്കർ തുടങ്ങിയവരുടെ മെഡൽ നേട്ടം തികച്ചും സന്തോഷം നൽകുന്നതാണ്. ലക്ഷ്യ സെൻ, ശരത് കമാൽ, 00കെനിയക്കാർ അടക്കിവാണിരുന്ന സ്റ്റീപ്ലിൾ ചേസിൽ വെള്ളി നേടിയ അവിനാശ് സബ്‌ലെ തുടങ്ങി ഓർമ്മിക്കാൻ ഒരുപിടി നിമിഷങ്ങൾ സമ്മാനിച്ചാണ് ഗെയിംസ് വിട പറഞ്ഞത്.

Related Articles

Latest Articles