Saturday, April 27, 2024
spot_img

കോമൺവെൽത്ത് ഗെയിംസിലെ മെഡൽനേട്ടം രാജ്യത്തെ യുവതലമുറയ്ക്ക് പ്രചോദനം: ജേതാക്കൾക്ക് അഭിനന്ദനവുമായി ലോക്‌സഭാ സ്പീക്കർ

ദില്ലി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽനേട്ടം രാജ്യത്തെ യുവതലമുറയ്‌ക്ക് പ്രചോദനമാണെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. പാർലമെന്റിൽ മെഡൽ നേടിയ താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

18 സ്വർണവും 15 വെളളിയും 22 വെങ്കലവുമാണ് ഇതുവരെ രാജ്യത്തിനായി താരങ്ങൾ നേടിയതെന്ന് അദ്ദേഹംവ്യക്തമാക്കി. ഗംഭീര പ്രകടനമാണ് ബെർമിംഗ്ഹാമിൽ ഇന്ത്യൻ താരങ്ങൾ നടത്തിയതെന്ന് സ്പീക്കർ വ്യക്തമാക്കി. പാർലമെന്റിന്റെ പേരിൽ എല്ലാ താരങ്ങളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ മത്സരങ്ങൾക്ക് ഇറങ്ങുന്ന താരങ്ങൾക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരുടെ സ്മരണയ്‌ക്കായി ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് സഭാ നടപടികൾ ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന അവസരത്തിൽ അവരുടെ ജീവത്യാഗം സ്മരിക്കാൻ ഉചിതമായ സമയമാണിതെന്ന് സ്പീക്കർ പറഞ്ഞു.

ട്രിപ്പിൾ ജംപിൽ മലയാളി താരങ്ങളായ എൽദോസ് പോളും അബ്ദുളള അബൂബക്കറും അടക്കം നിരവധി താരങ്ങളാണ് മികച്ച പ്രകടനവുമായി കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിനായി മെഡൽ നേടിയത്.

Related Articles

Latest Articles