Friday, May 24, 2024
spot_img

ഇത് രാജ്യത്തിൻറെ വിജയം; മോദി ഭരണത്തിന് മികച്ച റേറ്റിങ്, സർവ്വേ നടത്തിയത് കോവിഡ് വേള മുതൽ

ദില്ലി: നരേന്ദ്ര മോദി സർക്കാരിനുള്ള ജനസമ്മതി കോവിഡ് വേളയിൽ വർധിച്ചതായി സർവേഫലം. ഇതിലൂടെ ജനങ്ങൾ ഇഷ്ട്ടപെടുന്ന ഭരണാധികാരിയാരാണെന്നും മികച്ച ഭരണമാണെന്നും മനസിലാക്കാം.

രണ്ടാം വട്ടവും മോദിസർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നെന്നാണ് സർവ്വേയിലൂടെ മനസ്സിലാകുന്നത്. 64,000 പേരാണ് സർവേയിൽ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം നടന്ന സർവേയിൽ 51 ശതമാനം പേരായിരുന്നു മോദിഭരണം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നെന്ന അഭിപ്രായം പങ്കുവച്ചത്. എന്നാൽ ഈ വർഷത്തെ സർവേയിൽ അത് 67 ശതമാനമായി ഉയർന്നു.

2020-ൽ കോവിഡ് തുടങ്ങിയ ഘട്ടത്തിൽ 62 ശതമാനം പേരാണ് മോദി ഭരണത്തെ അനു കൂലിച്ചത്. ആശുപത്രികളും ശവ പറമ്പുകളും തിങ്ങിനിറഞ്ഞ കോവിഡിന്റെ രണ്ടാം തരംഗത്തിൽ 51 ശതമാനം പേരും. മൂന്നാം തരംഗത്തിൽ സർക്കാർ വലിയ തയാറെടുപ്പോടെ പ്രവർത്തിച്ചെന്നാണ് സർവേയിൽ നിന്ന് ലഭിച്ച നിഗമനം. പങ്കെടുത്തവരിലേറെയും വിലയിരുത്തിയതും ഇത് തന്നെയാണ്. സാമ്പത്തികനില ഒരുവിധം ഭദ്രമായി കൊണ്ടുപോകാനും സർക്കാരിനായി.

Related Articles

Latest Articles