Monday, September 28, 2026

മധ്യേഷ്യ കീഴടക്കാൻ ഭാരതം ! സുപ്രധാനം ഈ നീക്കം

ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായ ഇന്ത്യ എന്ന പഴയ ചിത്രത്തെ പൂർണ്ണമായി തിരുത്തിക്കൊണ്ട്, ആഗോള പ്രതിരോധ വിപണിയിലെ കരുത്തുറ്റ ആയുധ ദാതാവായി ഭാരതം തലയുയർത്തി നിൽക്കുന്ന സുപ്രധാന നിമിഷത്തിനാണ് ഇപ്പോൾ ലോകം സാക്ഷ്യം വഹിക്കുന്നത്. തദ്ദേശീയ സാങ്കേതികവിദ്യയുടെ കരുത്തിൽ ഇന്ത്യ നിർമ്മിച്ച ‘ആകാശ്’ വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ മധ്യേഷ്യൻ രാജ്യങ്ങളായ തജിക്കിസ്ഥാനും തുർക്മെനിസ്ഥാനും വിജയകരമായി കയറ്റുമതി ചെയ്തിരിക്കുന്നു എന്ന അഭിമാനവാർത്ത ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയുടെ വിളംബരമാണ്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) മുൻ മേധാവി ഡോ. സമീർ വി. കാമത്ത് സ്ഥിരീകരിച്ച ഈ സുപ്രധാന കാൽവെപ്പ്, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ചരിത്രത്തിലെ പുതിയൊരു സുവർണ്ണ അധ്യായമാണ് തുറന്നിടുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെയോ റഷ്യയുടെയോ ആയുധ മേധാവിത്വത്തിന് മുന്നിൽ തലകുനിക്കാതെ, സ്വന്തം മണ്ണിൽ വിരിഞ്ഞ സാങ്കേതികവിദ്യ ലോകരാജ്യങ്ങൾക്ക് സുരക്ഷയേകാൻ പാകത്തിൽ വളർന്നു പന്തലിച്ചു എന്ന യാഥാർത്ഥ്യം ഓരോ ഭാരതീയനിലും അഭിമാനത്തിന്റെ കൊടുമുടി തീർക്കുകയാണ്. #defensetechnology #akashmissile #drdo #makeinindia #defenseexports #indiandefense #atmanirbharbharat #missilesystem #nationalpride #militarynews #tatwamayinews

Related Articles

Latest Articles