Friday, March 29, 2024
spot_img

വനിതാ ഏകദിന ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ചു; ഇന്ത്യയെ മിതാലി രാജ് നയിക്കും; ജെമിമ പുറത്ത്; ടീമിനെ അറിയാം

മുംബൈ: ഈ വര്‍ഷം നടക്കുന്ന ഐസിസി (ICC) വനിതാ വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പില്‍ 15 അംഗ ടീമിനെ ഇതിഹാസ താരം മിതാലി രാജ് നയിക്കും. ഹര്‍മന്‍പ്രീത് കൗറാണ് വൈസ് ക്യാപ്റ്റന്‍. യുവ താരം ജമീമ റോഡ്രിഗസിനും പേസർ ശിഖ പാണ്ഡെയ്ക്കും ടീമിൽ ഇടം ലഭിച്ചില്ല. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ യസ്തിക ഭാട്ടിയ, സ്നേഹ് റാണ എന്നിവർ ടീമിൽ സ്ഥാനം കണ്ടെത്തി.

2021ല്‍ മോശം ഫോമില്‍ ജെമിമ റോഡ്രിഗസ്‌ ഫോമില്ലായ്മ ചൂണ്ടിയാണ് ജെമിമ, ശിഖാ പാണ്ഡേ എന്നിവരെ ഒഴിവാക്കിയത്. 2021ല്‍ ഇന്ത്യക്കായി കളിച്ച ഒരു മത്സരത്തില്‍ പോലും സ്‌കോര്‍ രണ്ടക്കം കടത്താന്‍ ജെമിമയ്ക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം ഓള്‍റൗണ്ട് മികവ് കൊണ്ട് 2021ല്‍ മികവ് പുലര്‍ത്തിയ സ്‌നേഹ് റാണ സ്ഥാനം നിലനിര്‍ത്തി. വെറ്ററന്‍ താരം ജൂലന്‍ ഗോസ്വാമിയും ഇടംപിടിച്ചു. മൂന്ന് സ്റ്റാന്‍ഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് നാല് മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ലോകകപ്പ്. ഏകദിന ലോകകപ്പിന് മുന്‍പായി ന്യൂസിലാന്‍ഡില്‍ ഏകദിന പരമ്പരയും ഇന്ത്യന്‍ സംഘം കളിക്കും. അഞ്ച് ഏകദിനങ്ങളാണ് ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കുക.

Related Articles

Latest Articles