Sunday, April 28, 2024
spot_img

തായ്‌വാൻ- ചൈന ശീതപോരാട്ടം; ലിത്വാനിയയിൽ തായ്‌വാൻ എംബസി; 20,000 കുപ്പി ‘റം’ തിരിച്ചയച്ച് ചൈനയുടെ തിരിച്ചടി; കുപ്പി മൊത്തം വാങ്ങി ചുട്ടമറുപടി നൽകി തായ്‌വാൻ

തായ്‌പേയ്: തായ്‌വാനും ചൈനയും തമ്മിലുള്ള ശീതപോരാട്ടം (Taiwan-China Conflict) തുടരുന്നു. തായ്‌വാനെ സഹായിച്ചതിന് ലിത്വാനിയക്കെതിരെ നീക്കവുമായെത്തിയിരിക്കുകയാണ് ചൈന. ഓർഡർ ചെയ്ത ഇരുപതിനായിരം കുപ്പി ‘റം’ ആണ് ചൈന തുറമുഖത്ത് ഇറക്കാതെ മടക്കി അയച്ചത്. എന്നാൽ മദ്യം തിരിച്ചയച്ച നടപടിക്കെതിരെ തക്ക മറുപടിയുമായി തായ്‌വാൻ രംഗത്തെത്തി. അതേ മദ്യം മടക്കികൊണ്ടുപോകും വഴി ലിത്വാനിയയോട് വാങ്ങിക്കൊണ്ടാണ് തായ്‌വാൻ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചത്. തായ്‌വാനെ അംഗീകരിക്കുന്ന എല്ലാ രാജ്യങ്ങളുമായി ചൈന കടുത്ത അതൃപ്തിയിലാണ്.

അമേരിക്കയെ പരസ്യമായി വെല്ലുവിളിച്ച ചൈന ചെറുരാജ്യങ്ങൾക്കെതിരെ വ്യാപാര-പ്രതിരോധ സമ്മർദ്ദം ചെലുത്തുകയാണ്. ലോകത്തിൽ മദ്യോൽപ്പാദനത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന റഷ്യൻ മേഖലയിലെ രാജ്യങ്ങളും സ്ലോവാക്യൻരാജ്യങ്ങളും തായ്‌വാനെ അംഗീകരിച്ചതാണ് ചൈനയെ ചൊടിപ്പിച്ചത്. നയതന്ത്രപരമായി നീങ്ങിയ ചൈന ലിത്വാനിയക്കെതിരെ ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്. ചൈന മദ്യം മടക്കി അയച്ചു എന്ന് അറിഞ്ഞ ഉടനെയാണ് തായ്വാൻ കച്ചവടം ഉറപ്പിച്ചത്. തായ്വാനിലെ ഒരുമന്ത്രി നേരിട്ട് നടത്തുന്ന മദ്യവ്യാപാര ശൃംഖലയാണ് മദ്യം ഒറ്റയടിക്ക് വാങ്ങിയത്. ലിത്വാനിയൻ റം അന്താരാഷ്‌ട്ര കമ്പോളത്തിൽ ഏറെ ഗുണനിലവാ രമുള്ളതിനാൽ പ്രസിദ്ധവും വിലപിടിച്ചതുമാണ്. ലിത്വാനിയയിൽ തായ്‌വാന്റെ നയതന്ത്ര കാര്യാലയം തുറന്നതു മുതൽ ചൈന കടുത്ത സമ്മർദ്ദമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Related Articles

Latest Articles