Friday, May 3, 2024
spot_img

ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിച്ചേക്കും; നിയന്ത്രണം നീക്കുന്നു

ദില്ലി: രാജ്യാന്തര വിമാനസർവീസുകൾക്ക് (International Flights) ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം സർക്കാർ നീക്കുന്നു. ഡിസംബർ 15 മുതൽ ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ രീതിയിൽ പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. ടൂറിസം, വ്യോമയാന മന്ത്രാലയങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം

ഡിസംബര്‍ 15 മുതല്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന, ഫിന്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയവയാണ് നിയന്ത്രണങ്ങള്‍ ബാധകമായി തുടരുന്ന വിമാനസര്‍വീസുകളുടെ പട്ടികയിലുള്ളത്.

Related Articles

Latest Articles