Tuesday, November 3, 2026

അത്യുന്നതങ്ങളിൽ ഇന്ത്യ -അമേരിക്ക നയതന്ത്ര ബന്ധം !ബംഗളുരുവിലും അഹമ്മദാബാദിലും കോൺസുലേറ്റുകൾ തുറക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടൺ : ബംഗളുരുവിലും അഹമ്മദാബാദിലും അമേരിക്ക രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കുമെന്ന് വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കഴിഞ്ഞ വർഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 125,000 വിസകൾ അമേരിക്ക അനുവദിച്ചിരുന്നു. ഇതിനെത്തുടർന്ന് അമേരിക്കയിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 20 ശതമാനം വർധനവുണ്ടായെന്നും ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കയിലെ ഏറ്റവും വലിയ വിദേശ വിദ്യാർത്ഥി സമൂഹമായി മാറുമെന്നും മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

നിലവിൽ അമേരിക്കയിൽ വാഷിംഗ്ടൺ, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ചിക്കാഗോ, ഹൂസ്റ്റൺ, അറ്റ്ലാന്റ എന്നിവിടങ്ങളിലായി ഇന്ത്യയ്ക്ക് അഞ്ച് കോൺസുലേറ്റുകളുണ്ട്. അതെ സമയം ഇന്ത്യയിൽ മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി നാല് കോൺസുലേറ്റുകളാണ് അമേരിക്കയ്ക്കുള്ളത്

Related Articles

Latest Articles