Thursday, January 8, 2026

കംഗാരുക്കളെ എറിഞ്ഞിട്ട് ഇന്ത്യ; ആദ്യ ഇന്നിംഗ്സ് ലീഡ് നേടി കൊഹ്‌ലിപ്പട

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 53 റണ്‍സിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്‌സില്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റിന് ഒന്‍പത് റണ്‍സ് എന്ന നിലയിലാണ്. ഇതോടെ മത്സരത്തില്‍ ഇന്ത്യ 62 റണ്‍സ് മുന്നിലെത്തി.രണ്ടാം ഇന്നിങ്സിലും ഇന്ത്യന്‍ നിരയില്‍ പൃഥ്വി ഷായാണ് നിരാശപ്പെടുത്തിയത്. നാല് പന്തില്‍ നിന്ന് നാല് റണ്‍സ് എടുത്ത് പൃഥ്വി മടങ്ങി. ആദ്യ ഇന്നിങ്സില്‍ സ്റ്റാര്‍ക്ക് ആണ് പൃത്ഥ്വിയുടെ സ്റ്റംപ് ഇളക്കിയത് എങ്കില്‍ ഇത്തവണ കമിന്‍സ് ആണ് ഇന്ത്യന്‍ യുവ താരത്തെ മടക്കി അയച്ചത്.

രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍ മായങ്ക് അഗര്‍വാളും നൈറ്റ് വാച്ച്‌മാനായെത്തിയ ജസപ്രീത് ബൂമ്രയുമാണ് ക്രീസില്‍. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 191 റണ്‍സില്‍ അവസാനിച്ചിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിനും, മൂന്ന് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവും, രണ്ട് വിക്കറ്റ് വീഴ്ത്തി ഭുംറയുമാണ് ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.

Related Articles

Latest Articles