Sunday, May 5, 2024
spot_img

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന് യുനെസ്കോ ഏഷ്യാ പെസഫിക് അവാര്‍ഡ്

ഗുരുവായൂര്‍: യുനെസ്കോ ഏഷ്യാ പെസഫിക് പുരസ്‌കാര ജേതാക്കളുടെ ഈ വര്‍ഷത്തെ പട്ടികയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇടം നേടി. ‘അവാര്‍ഡ് ഓഫ് ഡിസ്റ്റിങ്ഷനാണ് ഗുരുവായൂര്‍ കൂത്തമ്പലത്തിന് ലഭിച്ചത്.

മരങ്ങളില്‍ അടിച്ചിരുന്ന ഇനാമല്‍ മാറ്റി പരിസ്ഥിതിക്ക് അനുയോജ്യമായ ചായം പൂശല്‍, കരിങ്കല്ലിന്‍റെ കേടുപാടുകള്‍ തീര്‍ക്കല്‍, മരത്തിന്റെ കേടുപാടുകള്‍ തീര്‍ക്കല്‍, ശാസ്ത്രീയമായ വൈദ്യുതി, നിലം ശരിയാക്കല്‍, കോപ്പര്‍ കോട്ടിങ്, ലൈറ്റിങ് സംവിധാനങ്ങള്‍ തുടങ്ങിയവയാണ് പുതുതായി ചെയ്തത്.
അന്താരാഷ്‌ട്ര തലത്തില്‍ പ്രശസ്തരായ 9 വിദഗ്ധരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്ബൂതിരിപ്പാട്, ആര്‍കിടെക്‌ട് എം.എം വിനോദ് കുമാര്‍ (ഡി.ഡി ആര്‍കിടെക്‌ട്സ്), എളവള്ളി ശിവദാസന്‍ ആചാരി തുടങ്ങിയവര്‍ പണികള്‍ക്ക് നേതൃത്വം നല്‍കി. 2018 ഡിസംബറില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 2020 ഫെബ്രുവരിയില്‍ പൂര്‍ത്തീകരിച്ചു. നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പഴമയെ നിലനിര്‍ത്തുന്ന രീതിയിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് യുനെസ്കോയുടെ അംഗീകാരം ലഭിച്ചത്.

Related Articles

Latest Articles