Monday, October 19, 2026

ലോ​ക ടെ​സ്​​റ്റ്​ ചാ​മ്ബ്യ​ന്‍​ഷി​പ്പ്; ആദ്യദിനം മഴയില്‍ മുങ്ങുമോ ? ടോസ്​ വൈകുന്നു

സതാംപ്റ്റണ്‍: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ദിനത്തിലെ ആദ്യ സെഷന്‍ മഴയെ തുടര്‍ന്നു വൈകുന്നു. മഴ കാരണം ടോസ് വൈകുകയാണ്. ഇന്ത്യന്‍ സമയം മൂന്നു മണിക്കായിരുന്നു ടോസ് നടക്കേണ്ടിയിരുന്നത്

കളി തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ഒരു ദിവസം റിസര്‍വ് ദിനമായി ഐസിസി നേരത്തേ ഉള്‍പ്പെടുത്തിയിരുന്നു. ഏതെങ്കിലും ദിവസത്തെ മല്‍സരം നിശ്ചിത ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപയോഗിക്കുന്നതിനു വേണ്ടിയാണിത്.

ശക്തമായ ടീമിനെയാണ് ഇരുടീമുകളും ഫൈനലില്‍ കളിപ്പിക്കുന്നത്. അന്തിമ ഇലവനെ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിക്കുന്നത്. അതേസമയം ഫൈനല്‍ സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ലോക കിരീടം പങ്കുവയ്ക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles