Sunday, June 2, 2024
spot_img

തിളങ്ങിയത് സൂര്യ മാത്രം; ഇന്ത്യക്കെതിരെ വിന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ (West Indies) വെസ്റ്റ് ഇന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 237 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ മൂന്നിന് 43 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍ – സൂര്യകുമാര്‍ യാദവ് സഖ്യമാണ് കരകയറ്റിയത്. 64 റണ്‍സുമായി സൂര്യ ഇന്ത്യന്‍ ഇന്നിങ്‌സിലെ നെടുംതൂണായി മാറി. 83 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ടീമിലേക്കു മടങ്ങിവന്ന രാഹുല്‍ 48 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 49 റണ്‍സ് നേടി.

മുന്‍നിര ബാറ്റര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ഓപ്പണറായി ഇറങ്ങിയ റിഷഭ് പന്തും നിരാശപ്പെടുത്തി. ദീപക് ഹൂഡ 29ഉം വാഷിംഗ്ടണ്‍ സുന്ദര്‍ 24ഉം റണ്‍സ് നേടി. വിന്‍ഡീസിനു വേണ്ടി ഒഡയ്ന്‍ സ്മിത്തും അല്‍സാറി ജോസഫും രണ്ടു വിക്കറ്റുകളുമായി തിളങ്ങി. ഒരോവറിലാണ് റിഷഭിനെയും കോലിയെയും അദ്ദേഹം മടക്കിയത്. കെമര്‍ റോച്ച്, ജാസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസെയ്ന്‍, ഫാബിയന്‍ അലെന്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Related Articles

Latest Articles