Tuesday, May 7, 2024
spot_img

കുറുന്തോട്ടിക്കും വാതം?ഐസിഎംആർ ആസ്ഥാനം അടച്ചു

ദില്ലി: ദില്ലിയിലെ ഐസിഎംആര്‍ ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ഐസിഎംആര്‍ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഒരാഴ്ച മുമ്പ് ദില്ലിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.

അണുനശീകരണം നടത്തുന്നതിനായാണ് ആസ്ഥാനം താല്‍ക്കാലികമായി അടച്ചത്. കോവിഡുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

രാജ്യത്ത് ഇന്നലെ മാത്രം 230 പേര്‍ മരിച്ചു.തുടര്‍ച്ചയായി രണ്ടാം ദിവസമാണ് പുതിയ രോഗികളുടെ എണ്ണം എണ്ണായിരം കടക്കുന്നത്. രോഗികളുടെ ആകെ എണ്ണം 1,90,535 ആയി. രാജ്യത്ത് അഞ്ചാംഘട്ട ലോക്ഡൗണ്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയാണ്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ മാസം 30 വരെയാണ് ലോക്ഡൗണ്‍. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ എട്ടാം തീയതി മുതലായിരിക്കും നിലവില്‍ വരിക.

Related Articles

Latest Articles