മോഹൻ ഭാഗവത്, ഇന്നുച്ചയ്ക്ക് മാധ്യമങ്ങളെ കാണും

0

അയോധ്യ കേസിൽ സുപ്രിംകോടതി വിധി വന്ന ശേഷം, ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭഗവത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ‍ഡല്‍ഹിയിൽ വാര്‍ത്താസമ്മേളനം നടത്തും. രാജ്യത്തുടനീളം, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ സമാധാനം ഉറപ്പാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും അധികൃതര്‍ നടത്തിയിട്ടുണ്ട്.

അതേസമയം,രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ കേന്ദ്രവും സംസ്ഥാന സർക്കാരുകളും അവലോകനം ചെയ്തു. വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഉത്തർ പ്രദേശ് സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉത്തർ പ്രദേശ് ആക്ടിംഗ് ചീഫ് സെക്രട്ടറി രാജേന്ദ്ര തിവാരി, ഡി.ജി.പി ഒ.പി സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here