Friday, April 26, 2024
spot_img

ഹോം സിനിമ ഞാന്‍ കണ്ടിട്ടില്ല! എന്റെ വീട്ടിലുള്ളവര്‍ കണ്ടു, വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്; ഇന്ദ്രന്‍സ് കഴിവുള്ള നടനാണെന്ന് സുരേഷ് ഗോപി

കൊച്ചി: ചലച്ചിത്ര അവാര്‍‌ഡ് നിര്‍ണയത്തെക്കുറിച്ച്‌ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തന്റെ അഭിപ്രായം പങ്കുവച്ച്‌ സുരേഷ് ഗോപി. തൃക്കാക്കര ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം.

ഹോം സിനിമ ഞാന്‍ കണ്ടിട്ടില്ല, എന്റെ വീട്ടിലുള്ളവര്‍ കണ്ടു. വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. പക്ഷെ അവരല്ല ജൂറിയിലുള്ളത്. ജൂറിയെ നിശ്ചയിച്ചു, അവര്‍ എല്ലാ ചിത്രങ്ങളും കണ്ടുവരുമ്പോള്‍ ഒരു തുലനമുണ്ടാകും. കേന്ദ്രത്തില്‍ 18ഭാഷ പരിശോധിച്ചപ്പോള്‍ ഏറ്റവും നല്ല സംവിധായകന്‍ ജയരാജായിരുന്നു, കേരളത്തില്‍ ഒരു ഭാഷ പരിശോധിച്ചപ്പോള്‍ ജയരാജ് അല്ല. അപ്പോത്തിക്കിരി എന്ന ചിത്രത്തിന് ഞാനും വിഷമിച്ചു. ഇന്ദ്രന്‍സ് കഴിവുള്ള നടനാണ്.’- അദ്ദേഹം വ്യക്തമാക്കി.

റോജിന്‍ തോമസ് സംവിധാനം ചെയ്‌ത് വിജയ് ബാബു നിര്‍മ്മിച്ച ‘ഹോം’ മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു. എന്നാല്‍ ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ഒരുവിഭാഗത്തില്‍ നിന്നു പോലും ഹോമിന് അവാര്‍ഡ് ലഭിച്ചില്ല. തുടര്‍ന്ന് നിര്‍മ്മാതാവായ വിജയ് ബാബുവിനെതിരായ പീഡന പരാതി കാരണം ചിത്രം ഒഴിവാക്കപ്പെട്ടതാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

ഹോം സിനിമയ്ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നതായും ജൂറി സിനിമ കണ്ടുകാണില്ലെന്നുമാണ് ഇന്ദ്രന്‍സ് പ്രതികരിച്ചത്. ഹൃദയം സിനിമയും നല്ല സിനിമയാണ്. അതിനോടൊപ്പം ചേര്‍ത്തുവയ്‌ക്കേണ്ട സിനിമയാണ് ഹോം. അവാര്‍ഡ് നല്‍കാതിരിക്കാനുളള കാരണം നേരത്തെ കണ്ടിട്ടുണ്ടാകാമെന്നും വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാമെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles