Thursday, May 2, 2024
spot_img

നിറവേറ്റിയത് ഉത്തരവാദിത്തം, 2 പൊലീസുകാര്‍ക്ക് പരുക്ക്: പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ചതില്‍ വിശദീകരണവുമായി സജ്ജനാര്‍

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ചതില്‍ വിശദീകരണവുമായി പൊലീസ്. പ്രതികള്‍ തോക്ക് തട്ടിയെടുത്ത് പൊലീസിനെ വെടിവച്ചെന്നു കമ്മിഷണര്‍ വി.സി.സജ്ജനാര്‍ പറഞ്ഞു.

പൊലീസ് തിരിച്ചുവെടിവച്ചപ്പോഴാണ് നാലുപേരും കൊല്ലപ്പെട്ടത്. പ്രതികളുടെ കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് കൊണ്ടുപോയത് ഇരയുടെ ഫോണ്‍ കണ്ടെടുക്കാനാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശാസ്ത്രീയമായി പോസ്റ്റുമോര്‍ട്ടം ചെയ്യും. നാല് മൃതദേഹങ്ങളും കുടുംബങ്ങള്‍ക്ക് കൈമാറും. പൊലീസ് നിറവേറ്റിയത് സ്വന്തം ഉത്തരവാദിത്തമാണ്. ദേശീയ മനുഷ്യാവകാശകമ്മിഷന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മറുപടി നല്‍കുമെന്നും കമ്മിഷണര്‍ വിശദീകരിച്ചു.

Related Articles

Latest Articles