Tuesday, May 7, 2024
spot_img

മാംസഭക്ഷണ പാക്കറ്റുകളിൽ ഹിന്ദു ദേവന്മാരുടെ ചിത്രങ്ങൾ ചേർത്ത് മതവികാരം വ്രണപ്പെടുത്തി; ഭക്ഷണശാലക്കെതിരേ ശക്തമായ പ്രതിഷേധം

ദില്ലി: ഭക്ഷ്യ പാക്കറ്റുകളിൽ ഹിന്ദു ദേവന്മാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് മതവികാരം വ്രണപ്പെടുത്താൻ ശ്രമം. ദില്ലിയിലെ ഭക്ഷണശാലയായ ‘മഹാബെല്ലിയിലാണ് സംഭവം. കേരളത്തിലെ ഭക്തർ ദൈവമായി കരുതുന്ന തെയ്യത്തിന്റെ ചിത്രത്തെയാണ് ഭക്ഷണ പാക്കറ്റുകൾക്ക് പുറത്ത് ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ പികെഡി നമ്പ്യാർ എന്ന വ്യക്തിയാണ് ഭക്ഷണശാലക്കെതിരെ നിയമപരമായ നോട്ടീസ് അയച്ചിരിക്കുന്നത്.

തെയ്യത്തിന്റെ ചിത്രത്തെക്കുറിച്ച് ഭക്ഷണശാലയുടെ മാനേജ്മെന്റിനെ നേരത്തെ ഇത് കണ്ടപ്പോൾ തന്നെ അറിയിച്ചിരുന്നുവെന്നും എന്നാൽ നടപടികൾ ഒന്നും ഭക്ഷണശാലയുടെ അധികൃതരുടെ ഭാഗത്തു നിന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നോട്ടീസ് അയച്ചതെന്നും നമ്പ്യാർ അവകാശപ്പെട്ടു. അതേസമയം സംഭവത്തിൽ ഇതുവരെയും ഭക്ഷണശാലയുടെ അധികൃതർ പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles