Friday, April 26, 2024
spot_img

“മേലിൽ ഇത്തരം പരാമർശം നടത്തരുത്”; കമൽനാഥിനു താക്കീത് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ഭോപ്പാൽ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ കമൽ നാഥിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. കമൽനാഥ് നടത്തിയ “ഐറ്റം ” പരാമർശത്തിനെതിരെയായിരുന്നു താക്കീത് നൽകിയത്. മേലിൽ അത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കമ്മീഷൻ കമൽനാഥിനോട് നിർദ്ദേശിച്ചു.

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വനിത സ്ഥാനാർത്ഥിയെ കമൽനാഥ് ‘ഐറ്റം’ എന്ന് വിശേഷിപ്പിച്ചിരുന്നു. സ്ത്രീവിരുദ്ധ പരാമർശത്തിൽ കമൽനാഥിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് കമ്മീഷന്റെ നിർദ്ദേശം.

ദാബ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി സ്ഥാനാർഥി ഇമാർതി ദേവിക്കെതിരെ കമൽ നാഥ്‌ മോശം പരാമർശം നടത്തിയത്. ബിജെപി സ്ഥാനാർത്ഥിയെ പോലെയല്ല, ഞാനെന്തിനാണ് അവരുടെ പേര് പറയാൻ മടിക്കുന്നത്. എന്നെക്കാൾ കൂടുതലായി നിങ്ങൾക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണിവര്’ ഇതായിരുന്നു കമൽ നാഥിന്റെ പരാമർശം.

Related Articles

Latest Articles