Monday, May 6, 2024
spot_img

ലഡാക്കിൽ സിന്ധു നദിയ്ക്ക് കുറുകെ പാലം പണിഞ്ഞ് ഇന്ത്യൻ സൈന്യം ; വീഡിയോ പ്രദർശിപ്പിച്ച് സൗത്ത് വെസ്റ്റേൺ കമാൻഡ്

കശ്മീർ : സിന്ധു നദിയ്ക്ക് കുറുകെ ഇന്ത്യൻ സൈന്യം പാലം പണിയുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നതിനു ശേഷം ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധേയമായ എഞ്ചിനീയറിംഗ് കഴിവുകൾ തെളിഞ്ഞു. കിഴക്കൻ ലഡാക്കിൽ സപ്ത ശക്തി എഞ്ചിനീയർമാർ അഭ്യാസം നടത്തുന്ന വീഡിയോ ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് പ്രദർശിപ്പിച്ചത് . ‘ബ്രിഡ്ജിംഗ് ചലഞ്ചസ് – നോ ടെറൈൻ അല്ലെങ്കിൽ ആൾട്ടിറ്റ്യൂഡ് ഇൻസർമൗട്ടബിൾ’ എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്.

, “കിഴക്കൻ ലഡാക്കിലെ സപ്ത ശക്തി എഞ്ചിനീയർമാർ മൊബിലിറ്റി ജോലികളും പരിശീലനവും നിർവഹിക്കുന്നു. ശക്തമായ സിന്ധു നദിയുടെ പാലം, യുദ്ധ- ലോജിസ്റ്റിക് എച്ചലോണുകളുടെ ചലനം സാധ്യമാക്കുന്നു’. ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് ട്വിറ്ററിൽ കുറിച്ചു

സപ്ത ശക്തി എഞ്ചിനീയർമാരുടെ സൈനിക ഉദ്യോഗസ്ഥർ മെഗാ അഭ്യാസം നടത്തുകയും ഹെവി വാഹനങ്ങളുടെ സഞ്ചാരത്തിനായി സിന്ധു നദിയിലേയ്ക്ക് ബ്രിഡ്ജിംഗ് സംവിധാനം യാന്ത്രികമായി ആരംഭിക്കുകയും ചെയ്തു . പാലം നിർമിച്ച ശേഷം ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്നതും പട്ടാളക്കാർ സംഘമായി ജോലി ചെയ്യുന്നതും വീഡിയോയിൽ കാണാം.

Related Articles

Latest Articles