ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപിയാനിലും ബന്ദിപൂര്‍ മേഖലയിലും ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ ബന്ദിപ്പോറില്‍ ഭീകരര്‍ ബന്ദിയാക്കിയിരുന്ന പതിനൊന്നുകാരനും കൊല്ലപ്പെട്ടു. ഷോപിയാന്‍ ജില്ലയില്‍ ഇമാം ഷെഹാബ് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം വീടു വളയുകയായിരുന്നു. പ്രദേശവാസികളെ ഭീകരര്‍ ബന്ദികളാക്കിയതിനാല്‍ വളരെ ജാഗ്രതയോടെയായിരുന്നു സൈന്യത്തിന്റെ ഇടപെടല്‍. പക്ഷെ ഏറ്റുമുട്ടലില്‍ ഭീകരര്‍ ബന്ദിയാക്കിയ പതിനൊന്നുകാരന്‍ കൊല്ലപ്പെടുകയായിരുന്നു.

വെടിവെയ്പ്പിനിടെ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും ബാലന്റെ മൃതദേഹം സൈന്യം കണ്ടെടുത്തു. രണ്ട് മുതിര്‍ന്നവര്‍ക്കൊപ്പം വ്യാഴാഴ്ച ബാലനെ ഭീകരര്‍ തടവിലാക്കുകയായിരുന്നു. ഷോപിയാനയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു നേരെ ഭീകരര്‍ ഗ്രനേഡാക്രമണം നടത്തുകയായിരുന്നു.

രണ്ടു തവണ നടന്ന ആക്രമണത്തില്‍ ഒരു സൈനികനും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഒന്‍പതോടെ സിആര്‍പിഎഫ് ക്യാമ്പില്‍ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.