‘പുതിയ ഇന്ത്യയില്‍ തീവ്രവാദികള്‍ക്ക് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാണ് മറുപടി . പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന്റെ പക്ഷം ചേര്‍ന്ന കോണ്‍ഗ്രസ് വിശ്വസ്തന്‍ സാം പിത്രോദക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന മറുപടിയാണ് ഈ വാക്കുകള്‍. തീവ്രവാദശക്തികളെ എതിരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്ന കാര്യം രാജ്യത്തിന് മുഴുവനുമറിയാം. ഈ പ്രസ്താവനയോടെ രാജ്യത്തിന് അക്കാര്യം ഒന്നു കൂടി ബോധ്യമായിരിക്കുന്നു’ എന്നാണ് സാം പിത്രോദയുടെ പ്രസ്താവനയെ ഉദ്ധരിച്ച് നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച എസ് പി നേതാവ് രാംഗോപാല്‍ യാദവിന്റെ പ്രതികരണത്തിനെതിരെയും മോദി രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ”പ്രതിപക്ഷം തീവ്രവാദികളെ പിന്തുണക്കുന്നവരുടെ സ്ഥിരം താവളമായി മാറി. കശ്മീരിനെ സംരക്ഷിക്കാന്‍ ജീവന്‍ ബലി നല്‍കിയ എല്ലാ സൈനികരെയും അപമാനിക്കുന്നതാണിത്.” മോദി ആരോപിച്ചു.