Saturday, September 19, 2026

അഫ്ഗാനിസ്ഥാനില്‍ ഒറ്റപ്പെട്ട മലയാളി വ്ലോഗര്‍ക്ക് തുണയായി ഇന്ത്യന്‍ എംബസി. അറസ്റ്റ് ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ അനുഭവം പങ്കുവെച്ച് അരുണിമ

കോഴിക്കോട് : ഒറ്റക്ക് സഞ്ചരിച്ച സ്ത്രീ ആയതിന്റെ പേരില്‍ അഫ്ഗാനിസ്ഥാനില്‍ വെച്ച് തന്നെ ഒരു സംഘം ആളുകള്‍ തടഞ്ഞുവെച്ചെന്നും അറസ്റ്റ് ചെയ്യുമെന്നടക്കം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് പൂര്‍ണപിന്തുണ നല്‍കിയ ഇന്ത്യന്‍ എംബസിയോട് നന്ദി പറഞ്ഞ് കേരളത്തില്‍ നിന്നുള്ള സഞ്ചാരിയും ഇന്‍ഫ്ളുവന്‍സറുമായ ബാക്ക് പാക്കര്‍ അരുണിമ. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് അരുണിമ പറഞ്ഞത്.

അഫ്ഗാനിസ്ഥാനിസ്ഥാനില്‍ താന്‍ ഇപ്പോള്‍ സുരക്ഷിതയാണെന്നും ഗവണ്‍മെന്റ് ഒഫീഷ്യല്‍സെല്ലാം തന്നെ രാവിലെ റൂമില്‍ എത്തി തന്നോട് സംസാരിച്ചിരുന്നുവെന്നും താന്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അരുണിമ പറഞ്ഞു. താന്‍ ബമ്മിയാന്‍ എന്ന സ്ഥലത്തായിരുന്നു ഉണ്ടായിരുന്നതെന്നും അവിടെ നിന്ന് താന്‍ കാബൂളിലേക്ക് സുരക്ഷിതയായി പൊയ്‌ക്കോണ്ടിരിയ്ക്കുകയാണെന്നും അരുണിമ പറയുന്നു. ഇന്ത്യന്‍ എംബസിയാണ് തന്നെ സഹായിച്ചതെന്ന് ഇന്ത്യന്‍ എംബസിയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് അരുണിമ പറഞ്ഞു.

അതേസമയം, അഫ്ഗാനിലെ ബമ്മിയാന് സമീപം തനിക്ക് താമസ സൗകര്യം ലഭിച്ച സ്ഥലത്തെത്തിയ ഒരു കൂട്ടം ആളുകളാണ് അറസ്റ്റ് ചെയ്യും എന്നതടക്കമുള്ള ഭീഷണി മുടക്കിയതെന്ന് അരുണിമയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ രാജ്യത്തിന്റെ നിയമം അനുസരിച്ച് ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല എന്ന് പറഞ്ഞാണ് അറസ്റ്റ് ഭീഷണി ഉയര്‍ത്തിയതെന്നും അരുണിമ വ്യക്തമാക്കി. എന്റെ വിസ കണ്ടപ്പോള്‍ അവര്‍ക്ക് മനസിലായി ഞാന്‍ കഴിഞ്ഞ മാസം 27ന് ഈ രാജ്യത്ത് കയറിയതാണ്. ഇത്രയും ദിവസവും ഞാന്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. അവരുടെ നിയമപ്രകാരം ഞാന്‍ നിയമലംഘനമാണ് നടത്തിയത്. അതിനായി എന്നെ അറസ്റ്റ് ചെയ്യാന്‍ പോവുകയാണ് ഇപ്പോള്‍ എന്ന് പറഞ്ഞു. ഈ രാജ്യത്ത് ഓരോ താലിബാനും പൊലീസുകാരെ പോലെയാണ്. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം. എന്റെ കൈകാലുകള്‍ വിറച്ചു തുടങ്ങി. എന്തുചെയ്യണമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അരുണിമ പറഞ്ഞു.

Related Articles

Latest Articles