Sunday, October 25, 2026

കൊറോണപ്പേടിയിൽ പറക്കാൻ മടിക്കുന്ന വ്യോമമേഖല,ബുക്കിങില്‍ വന്‍ ഇടിവ് നേരിട്ട് വിമാനക്കമ്പനികള്‍

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ആഭ്യന്തര-വിദേശ വിമാന സര്‍വീസുകളിലെ ടിക്കറ്റ് ബുക്കിങുകളില്‍ വന്‍ ഇടിവ്. പുതിയ ബുക്കിങുകളുടെ കാര്യത്തിലും സീറ്റ് ഒക്യുപെന്‍സിയിലും ആഭ്യന്തര സെക്ടറില്‍ 15 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്നാണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത് എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഗുണകരമാണ്.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിദേശ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയതും പതിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രതിസന്ധി വര്‍ധിക്കുന്നതും വിമാനക്കമ്പനികളുടെ വരുമാണം കുറയാന്‍ ഇടയാക്കി. മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവരടക്കം ഇപ്പോള്‍ വിമാനയാത്രകള്‍ ഒഴിവാക്കിയതായാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

Related Articles

Latest Articles