Thursday, October 1, 2026

റാ​ണാ ക​പൂ​ർ പെ​യി​ന്‍റിം​ഗ് വാ​ങ്ങി​യ സം​ഭ​വം: പ്രി​യ​ങ്ക​യെ ചോ​ദ്യം ചെ​യ്തേ​ക്കും

യെ​സ് ബാ​ങ്ക് സ്ഥാ​പ​ക​ൻ റാ​ണാ ക​പൂ​ർ, രാ​ജീ​വ് ഗാ​ന്ധി​യു​ടെ പെ​യി​ന്‍റിം​ഗ് വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തേ​ക്കും. എം.​എ​ഫ്. ഹു​സൈ​ൻ വ​ര​ച്ച രാ​ജീ​വ് ഗാ​ന്ധി​യു​ടെ പെ​യി​ന്‍റിം​ഗ് ര​ണ്ടു കോ​ടി രൂ​പ​യ്ക്കാ​ണ് റാ​ണാ ക​പൂ​ർ വാ​ങ്ങി​യ​ത്.

ദി​വാ​ൻ ഹൗ​സി​ങ് ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ന് ക്ര​മ​വി​രു​ദ്ധ​മാ​യി വാ​യ്പ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ റാ​ണ​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രി​യ​ങ്ക​യെ ചോ​ദ്യം​ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​തെ​ന്ന് ഇ​ഡി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

റാ​ണാ ക​പൂ​റി​ന്‍റെ കൈ​വ​ശ​മു​ള്ള കോ​ടി​ക​ൾ മ​തി​ക്കു​ന്ന ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പ്രി​യ​ങ്ക​യു​ടെ കൈ​യി​ൽ​നി​ന്ന് വാ​ങ്ങി​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ പെ​യി​ന്‍റിം​ഗ്.

അ​തേ​സ​മ​യം, എം.​എ​ഫ്. ഹു​സൈ​ൻ വ​ര​ച്ച രാ​ജീ​വ് ഗാ​ന്ധി​യു​ടെ പെ​യി​ന്‍റിം​ഗ് റാ​ണ​യ്ക്ക് വി​റ്റ​തി​ൽ യാ​തൊ​രു അ​പാ​ക​ത​യു​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ച്ചു. ഇ​ക്കാ​ര്യം ആ​ദാ​യ​നി​കു​തി റി​ട്ടേ​ണി​ൽ പ്രി​യ​ങ്ക വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പാ​ർ​ട്ടി അ​റി​യി​ച്ചു.

Related Articles

Latest Articles