Friday, May 17, 2024
spot_img

തിരികെ വരുമോ കോഹിന്നൂർ… ഇന്ത്യ സ്വപ്നം കാണുന്നു..കാകതീയ സാമ്രാജ്യത്തിൽ പിറവിയെടുത്ത രത്നരാജാവിനെ; എമ്മ വെബ്ബറുമായുള്ള മാദ്ധ്യമ ചർച്ചയിൽ കോഹിന്നൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന ഇന്ത്യൻ വംശജയായ മാദ്ധ്യമ പ്രവർത്തക നരീന്ദർ കൗറിന്റെ വാക്കുകൾ വൈറലാകുന്നു

ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർ പിടിച്ചെടുത്ത വജ്രത്തിന്മേലുള്ള ഇന്ത്യയുടെ അവകാശത്തെ നരീന്ദർ കൗർ ഏറ്റുപിടിച്ചതോടെ എമ്മ വെബ്ബറുമായി ചൂടേറിയ ചർച്ച നടന്നു. എമ്മ രത്നത്തെ ഒരു ആഭരണ വസ്തു എന്ന നിലയിൽ മാത്രം വിശേഷിപ്പിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. എമ്മയ്ക്ക് ചരിത്രമറിയില്ലെന്നും കോളനിവൽക്കരണത്തിലൂടെയും രക്ത ചൊരിച്ചിലിലൂടെയുമാണ് കോഹിന്നൂർ രത്നം ബ്രിട്ടൺ കൈക്കലാക്കിയതെന്നും. അത് ഇന്ത്യയ്ക്ക് അവകാശപ്പെട്ട രത്നം കാണണമെങ്കിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് പണം മുടക്കി ലണ്ടനിൽ വരേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് കൗർ തുറന്നടിച്ചു. രത്നം തിരികെ ഇന്ത്യക്ക് നൽകാനുംഅവർ ആവശ്യപ്പെട്ടു.

ലോകത്തിലെ ഏറ്റവും തർക്കമുള്ള രത്‌നങ്ങളിലൊന്നാണ് കോഹിനൂർ, ഇത് ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര തർക്ക വിഷയമായി എന്നും വാർത്തകളിൽ നിറയാറുണ്ട്. ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ രാജ്ഞി കാമില രത്നം ധരിക്കില്ല എന്ന് വ്യക്തമാക്കിയതോടുകൂടി രത്നം ഇന്ത്യയിലേക്ക് തിരികെ നൽകണമെന്ന ആവശ്യം ശക്തമായി.

നിലവിൽ പാകിസ്ഥാനും പേർഷ്യൻ രാജ്യങ്ങളും രത്നത്തിനായി അവകാശ വാദമുന്നയിക്കുന്നുണ്ട്.അതിനാൽ തന്നെ ഇത് ഒരു തർക്ക വിഷയമാണെന്ന് എമ്മ വെബ്ബർ വ്യക്തമാക്കി

എന്നാൽ കോഹിനൂർ വജ്രം ബ്രിട്ടൺ കണ്ടെത്തിയത് ഇന്ത്യയിൽ നിന്നാണെന്നും അത് ഇന്ത്യൻ സർക്കാരിന് തിരികെ നൽകണമെന്നും നരീന്ദർ പിന്നീട് ട്വീറ്റ് ചെയ്തു

കോഹിന്നൂർ രത്നം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രത്നങ്ങളിലൊന്നാണ്, 1849-ൽ 11 വയസ്സുള്ള സിഖ് ചക്രവർത്തി മഹാരാജ ദുലീപ് സിംഗ് വിക്ടോറിയ രാജ്ഞിക്ക് രത്നംസമ്മാനമായി നൽകിയതാണെന്ന് ബ്രിട്ടൺ അവകാശപ്പെടുന്നത്, എന്നാൽ ദുലീപ് സിങ്ങിന്റെ അമ്മ ജിന്ദ് കൗർ തടവുകാരിയായിരുന്നു എന്നതാണ് വസ്തുത. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവർണർ ജനറലും ഇന്ത്യയുടെ ഗവർണർ ജനറലുമായ ജെയിംസ് ആൻഡ്രൂ ബ്രൗൺ-റാംസെ രത്നം കൊള്ളയടിക്കപ്പെട്ടതു തന്നെയാണ് എന്ന് അവകാശപ്പെട്ടിരുന്നു

കോഹിന്നൂർ രത്നം വിക്ടോറിയ രാജ്ഞിക്ക് സമ്മാനിക്കുകയും 1851-ൽ പ്രദർശിപ്പിക്കുകയും ചെയ്തു, ഇപ്പോൾ ബ്രിട്ടീഷ് ചക്രവർത്തിയുടെ കിരീടത്തിലെ മാൾട്ടീസ് കുരിശിൽ പതിഞ്ഞിരിക്കുന്നു.
ഇന്നത്തെ ആന്ധ്രാപ്രദേശിലെ കൃഷ്ണ നദിയുടെ തെക്കേ തീരത്തുള്ള കൊല്ലൂർ ഖനിയിൽ കാകതീയ രാജവംശത്തിന്റെ ഭരണകാലത്ത് ഖനനം ചെയ്തതാണ് പ്രകാശ പർവ്വതം എന്നും അറിയപ്പെടുന്ന കോഹിന്നൂർ .
കാകതീയ രാജവംശം വാറങ്കലിലെ ഒരു ക്ഷേത്രത്തിലെ ഹിന്ദു ദേവതയായ ഭദ്രകാളിയുടെ മൂർത്തിയുടെ ഇടതുകണ്ണായി ഇത് സ്ഥാപിച്ചതായി പറയപ്പെടുന്നു. പിന്നീട് മുസ്ലീം ആക്രമണകാരികൾ ഇത് കൊള്ളയടിക്കുകയും പിന്നീട് 16-ാം നൂറ്റാണ്ടിൽ മുഗൾ സാമ്രാജ്യത്തിലെ വിവിധ നേതാക്കളുടെ കൈകളിലൂടെയും പിന്നീട് പേർഷ്യൻ, അഫ്ഗാൻ ആക്രമണകാരികളുടെയും കൈകളിലൂടെ കടന്നുപോകുകയും ചെയ്തു.

Related Articles

Latest Articles