യു കെ : എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു പങ്കെടുത്തതിന് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി നന്ദി അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പ്രസിഡന്റ് മുർമു പങ്കെടുത്തിരുന്നു.
“രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾക്ക് ഇന്ത്യൻ പ്രസിഡന്റ് പങ്കെടുത്തത്തിൽ വലിയ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രസിഡന്റ് മുർമുവിനെ കാണാനുള്ള അവസരം എനിക്കുണ്ടായി,” ക്ലെവർലി പറഞ്ഞു.
മൂന്ന് ദിവസത്തെ ലണ്ടൻ സന്ദർശന വേളയിൽ, മുർമു വെസ്റ്റ്മിൻസ്റ്റർ ഹാൾ സന്ദർശിക്കുകയും, ഇന്ത്യൻ സർക്കാരിനും ഇന്ത്യയിലെ ജനങ്ങളെയും പ്രതിനിധീകരിച്ച് അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
യുകെയിലെ ചാൾസ് മൂന്നാമൻ രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഒരുക്കിയ സ്വീകരണത്തിലും മുർമു പങ്കെടുത്തു.

