Thursday, November 19, 2026

ഇന്ത്യൻ റെയിൽവേയിൽ അവസരങ്ങൾ: ഒഴിഞ്ഞു കിടക്കുന്നത് മൂന്നു ലക്ഷത്തോളം തസ്‌തികകള്‍

ദില്ലി: ഇന്ത്യന്‍ റെയില്‍വേയില്‍ മൂന്ന് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേയില്‍ 2519 ഗസറ്റഡ് പോസ്റ്റുകളും നോണ്‍ ഗസറ്റഡ് പോസ്റ്റുകളും ഉണ്ടെന്ന് മന്ത്രിവ്യക്തമാക്കി. രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് റെയില്‍വേ മന്ത്രി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1,48,150 ഉദ്യോ​ഗാര്‍ത്ഥികളെയാണ് റെയില്‍വേ പുതുതായി റിക്രൂട്ട് ചെയ്തതെന്നും മന്ത്രി അറിയിച്ചു. 2019ല്‍ 16,851 പേര്‍ക്കും 2020ല്‍ 1,26,765 പേര്‍ക്കും 2021ല്‍ 4,534 പേര്‍ക്കും റെയില്‍വേയില്‍ ജോലി ലഭിച്ചു. ഇതേസമയം 2019ല്‍ 62,940 പേരും 2020ല്‍ 65,282 പേരും 2021ല്‍56797 പേരും സര്‍വീസില്‍ നിന്ന് വിരമിച്ചു.

ഒഴിവുകള്‍ ഉണ്ടാകുന്നതും നികത്തുന്നതും തുടര്‍ച്ചയായ പ്രക്രിയയാണെന്നും പുതുതായി 1,40,713 പേരെ റിക്രൂട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ശുശീല്‍ കുമാര്‍ മോദിയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായിട്ടാണ് റെയില്‍വേ മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

Related Articles

Latest Articles