ദില്ലി : വാട്‌സപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഇന്റെറാക്ടിവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സ് ചാറ്റ്‌ബോട്ടാണ് റെയില്‍വേ ഒരുക്കുന്നത്. ഏറെ വൈകാതെ ഈ സംവിധാനം നിലവില്‍ വരുമെന്ന് റെയില്‍വേ അറിയിച്ചു. ചില റൂട്ടുകളില്‍ +91 8750001323 എന്ന വാട്‌സപ്പ് നമ്പരിലൂടെ നിലവില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്.
നിലവില്‍ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് വഴിയും ‘ഫൂഡ് ഓണ്‍ ട്രാക്ക്’ എന്ന ആപ്പ് വഴിയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഇതിനു തുടര്‍ച്ച ആയാണ് റെയില്‍വേ വാട്‌സപ്പ് നമ്പരിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത്.

