Sunday, September 20, 2026

പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തു; 23കാരന് കഠിനതടവും പിഴയും

പാലക്കാട്: പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ യുവാവിനെതിരെ നടപടി. പ്രതിക്ക് 27 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും വിധിച്ച് കോടതി. പാലക്കാട് തെങ്കര സ്വദേശി വിപിനെയാണ് (23) പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു.

പെണ്‍കുട്ടിയോട് പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചശേഷം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി വിപിന്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. മണ്ണാര്‍ക്കാട് എസ്‌ഐ സുരേഷ് ബാബു, അജിത്കുമാര്‍ എന്നിവരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Related Articles

Latest Articles