Friday, October 16, 2026

കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം ഇന്ത്യൻ താരം ഡി ഗുകേഷിന് ; ലോക ചെസ് ചാമ്പ്യൻഷിപ്പ് യോഗ്യത നേടി

ടൊറന്റോ: ലോകചെസ്സിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ്. കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായംകുറഞ്ഞ താരം എന്ന നേട്ടം ഗുകേഷ് സ്വന്തമാക്കി. ഒ‌ൻപത് പോയിന്റുകൾ സ്വന്തമാക്കിയാണ് ടൂർണമെന്റിൽ ഗുകേഷ് വിജയിച്ചത്.

ഇന്ന് പുലർച്ചെ അവസാന റൗണ്ടിനിറങ്ങുമ്പോൾ ഗുകേഷിന് എതിരാളികളേക്കാൾ അരപോയിന്റ് ലീഡ് ഉണ്ടായിരുന്നു. നിർണായകമായ അവസാന മത്സരത്തിൽ എതിരാളി ഹികാരു നകാമുറയെ സമനിലയിൽ തളച്ചാണ് കാൻഡിഡേറ്റ്സ് കിരീടം ഗുകേഷ് സ്വന്തമാക്കിയത്.

ലോക ചെസ് ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള മത്സരമാണ് കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്. നിലവിലെ ലോകചാംപ്യനൊഴികെ പ്രധാനപ്പെട്ട മറ്റെല്ലാ ചെസ് താരങ്ങളും മത്സരിക്കുന്ന ടൂർണമെന്റിൽ വിജയിയാകുന്ന വ്യക്തിയാണ് ചാംപ്യനുമായി മത്സരിക്കുക.

Related Articles

Latest Articles