Monday, September 21, 2026

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു ; വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ !

ഒട്ടാവ: കാനഡയിലെ സൗത്ത് വാന്‍കൂവറില്‍ ഇന്ത്യന്‍ വിദ്യാർത്ഥിയെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശിയായ ചിരാഗ് അന്തില്‍ എന്ന ഇരുപത്തിനാലുകാരനെയാണ് കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

വെടിയൊച്ച കേട്ട സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് രാത്രി 11 മണിയോടെ കാറിനുള്ളില്‍ വെടിയേറ്റനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. അന്വേഷണം തുടരുകയാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.2022-ലാണ് ചിരാഗ് കാനഡയിലെ വാന്‍കൂവറിലെത്തിയത്. അടുത്തിടെ കാനഡ വെസ്റ്റ് സര്‍വകലാശാലയില്‍നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ യുവാവിന് വര്‍ക്ക് പെര്‍മിറ്റും ലഭിച്ചിരുന്നു.

സംഭവദിവസം പോലും ചിരാഗുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ഹരിയാനയിലുള്ള സഹോദരന്‍ റോമിത് അന്തില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സന്തോഷവാനായാണ് ചിരാഗ് സംസാരിച്ചതെന്നും ആരുമായോ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ അവനില്ലായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

Related Articles

Latest Articles