Thursday, May 2, 2024
spot_img

അഭിമാനത്തിലേക്കുള്ള പാത; ഇന്ത്യയുടെ 12ാമത് ഡിഫന്‍സ് എക്‌സ്‌പോ ഗുജറാത്തില്‍ നടക്കും

ന്യൂഡൽഹി: ഇന്ത്യയുടെ 12-മത് ഡിഫൻസ് എകസ്‌പോയുടെ പ്രദർശനം ഗുജറാത്തിലെ ഗാന്ധി നഗറിൽ നടക്കും. കര, നാവിക, മേഖലയിലെ യുദ്ധ ഉപകരണങ്ങളായിരിക്കും പ്രദർശനത്തിന് വെക്കുക. ഒക്ടോബർ 18 മുതൽ 22 വരെ നടക്കുന്ന പരിപാടിക്ക് “അഭിമാനത്തിലേക്കുള്ള പാത” എന്നാണ് പേര് നൽകിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളിൽ ദേശ സ്നേഹം വളർത്തുക, പ്രാദേശിക തലങ്ങളിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുവാനുള്ള ചിന്ത ഉണർത്തുക, രാഷ്‌ട്ര നിർമ്മാണത്തിൽ പങ്കാളികളാകാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ഉദ്ദേശം എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഗുജറാത്തിലെ സബർമതി റിവർ ഫ്രണ്ടിൽ അഞ്ചു ദിവസമായി നടക്കുന്ന പരിപാടിയിൽ സായുധ സേന , ഡി പി എസ് യു എന്നിവയുടെ ഉപകരണങ്ങളും നൈപുണ്യവും പ്രദർശിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് വേദികളിലായിട്ടാണ് ഡിഫെക്സ്പോ നടക്കുക. സെമിനാർ, എക്സിബിഷൻ, പ്രദർശനം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഗുജറാത്തിനെ ഒരു നിക്ഷേപ കേന്ദ്രമായി കണ്ടു നടപ്പിലാക്കുന്ന പരിപാടിയിൽ നിരവധി സാങ്കേതിക ഉപകരണങ്ങൾ ഉണ്ടായിരിക്കും. രാജ്യത്തെ കമ്പനികളുമായി ചേർന്ന് ബന്ധൻ പോലുള്ള പരിപാടിയുടെ പ്രദർശനം നടത്തും. മേക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാവി ഇന്ത്യയുടെ പ്രതോരോധ വളർച്ചക്കാവശ്യമായ യുദ്ധോപകരണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായി വിവിധ തരം സ്റ്റാർട്ടപ്പുകൾ , എംഎസ്എംഇ ഉപകരണങ്ങളുടെ പ്രദർശനം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ പരിപാടിയാണ് ഡിഫെക്സ്പോ 2022. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഈ പരിപാടിക്ക് വേണ്ടി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ നിരവധി കമ്പനികളുമായി കൂടിച്ചേർന്നു കൊണ്ട് ഇന്ത്യയെ 2025 ഓടെ സ്വയം പര്യാപ്തതയിലേക്ക് ഉയർത്തിക്കൊണ്ടു വരികയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

Related Articles

Latest Articles