Monday, May 6, 2024
spot_img

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം; ഗഗൻയാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നാളെ

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാൻ 1-ന്റെ പരീക്ഷണ ഘട്ടത്തിലേക്കുള്ള തയാറെടുപ്പിലാണ് ഐഎസ്ആർഒ. പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നാളെ രാവിലെ ഏഴിന് നടക്കും. ടിവി-ഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തിൽ വിക്ഷേപണത്തിനിടെയുള്ള അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ കാര്യക്ഷമതയാണ് പരിശോധിക്കുന്നത്.

വിവിധ പ്ലാറ്റ്‌ഫോമുകളിൽ പരീക്ഷണ വിക്ഷേപണത്തിന്റെ തത്സമയ സ്ട്രീമിംഗ് നടത്തും. ഇസ്രോയുടെ ഫേസ്ബുക്ക്, യൂട്യൂബ്, വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ തത്സമയ സ്ട്രീമിംഗ് നടക്കും. ഡിഡി നാഷണൽ ചാനലിലും തത്സമയ സംപ്രേക്ഷണം നടക്കും.

ലിക്വിഡ് പ്രൊപ്പലന്റ് അധിഷ്ടിത റോക്കറ്റ് ഉപയോഗിച്ചുള്ള റോക്കറ്റിലാണ് ക്രൂ മോഡ്യള്‍ വിക്ഷേപിക്കുക. നിശ്ചിത ഉയരത്തില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന പേടകം ഇന്ത്യന്‍ നാവികസേനയുടെ പിന്തുണയോടെ തിരിച്ചെടുക്കും.

Related Articles

Latest Articles