Saturday, October 24, 2026

വിയറ്റ്നാം ഓപ്പണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് ഇന്ന് കിരീടപ്പോരാട്ടം

ഹാനോയ്- വിയറ്റ്നാം ഓപ്പൺ ബി.ഡബ്ല്യു.എഫ് ടൂർ സൂപ്പർ 100 ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിന്‍റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് ഇന്ന് കിരീടപ്പോരാട്ടം. ചൈനയുടെ ലോക 68-ാം നമ്പര്‍ താരം സുൻ ഫീ സിയാങ് ആണ് സൗരഭിന്റെ എതിരാളി.ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.50നാണ് മത്സരം. ജപ്പാൻ താരമായ മിനോരു കോഗയെ പരാജയപ്പെടുത്തിയാണ് സൗരഭ് വര്‍മ്മ ഫൈനലില്‍ കടന്നത്.ഇക്കഴിഞ്ഞ ജൂലൈയില്‍ സൗരഭ് വര്‍മ്മ യോനക്സ് യുഎസ് ഓപ്പണിന്‍റെ സെമി ഫൈനലില്‍ തോറ്റ് പുറത്തായിരുന്നു.

Related Articles

Latest Articles