Thursday, December 25, 2025

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ദില്ലി: അസമില്‍ നിന്ന് ദില്ലിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു.
ഇന്നലെ ദിബ്രുഗഢില്‍ നിന്ന് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഫ്‌ളൈറ്റ് 6E 2037 എന്ന വിമാനത്തിലാണ് അപകടം നടന്നത്. മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ടയുടൻ തന്നെ ജീവനക്കാർ അഗ്‌നിശമന ഉപകരണംകൊണ്ട് തീയണക്കുകയായിരുന്നു.

യാത്രക്കാര്‍ക്കും ജീവനക്കാർക്കും പരുക്കേല്‍ക്കാതെ വിമാനം ദില്ലിയില്‍ സുരക്ഷിതമായി ഇറങ്ങിതായി ഡിജിസിഎ അറിയിച്ചു. ദില്ലി വിമാനത്താവളത്തില്‍ 12.45 ഓടെയാണ് വിമാനം പറന്നിറങ്ങിയത്.

Related Articles

Latest Articles