Sunday, May 19, 2024
spot_img

എയര്‍ ഇന്ത്യയേയും വെല്ലുന്ന കരാറുമായി ഇൻഡിഗോ; 500 വിമാനങ്ങൾ ഉടൻ വാങ്ങും, ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാർ!

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങാൻ ഒരുങ്ങുന്നു. ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനിയായ എയര്‍ബസുമായി നാരോ ബോഡി എ 320 ഫാമിലി ജെറ്റ് വിമാനങ്ങള്‍ക്കായി കരാര്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറായിരിക്കുമെന്നാണ് വിലയിരുത്തൽ. എയർബസിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് ഇൻഡിഗോ.

500 വിമാനങ്ങൾ വാങ്ങുന്നതോടെ 48,680 കോടി രൂപയുടെ കരാറിലാണ് ഏർപ്പെടാൻ സാധ്യത. അതേസമയം, മൊത്തം 830 എയർബസ് എ 302 ഫാമിലി ജെറ്റുകൾ ഇതിനോടൊപ്പം തന്നെ ഇൻഡിഗോ ഓർഡർ ചെയ്തിട്ടുണ്ട്. ഇതിൽ 500 എണ്ണം ഇനിയും ലഭിക്കാനുണ്ട്. ഇവ ഉടൻ തന്നെ ലഭ്യമാകുമെന്നാണ് സൂചന. ആഭ്യന്തര വിപണിയിൽ 56 ശതമാനമാണ് ഇൻഡിഗോയുടെ വിഹിതം. 26 അന്താരാഷ്ട്ര നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്. 102 ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രതിദിനം 1,800 സർവീസുകളാണ് ഇൻഡിഗോ നടത്താറുള്ളത്.

Related Articles

Latest Articles