Saturday, May 4, 2024
spot_img

തീവ്രവർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സി പി എമ്മിനാവില്ല: ക്രൈസ്തവർ സിപിഎമ്മിന് രണ്ടാംതരം പൗരൻമാർ; വിമർശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: ‘ലവ് ജിഹാദ്’ വിഷയത്തിൽ സിപിഎം നിലപാടിൽ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തീവ്ര വർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സിപിഎമ്മിന് സാധിക്കില്ലെന്നും ലവ് ജിഹാദ്’ വിഷയത്തിൽ സിപിഎമ്മിന്റെ മുൻ എംഎൽഎ ജോർജ് എം തോമസ്സിന് മാപ്പു പറയേണ്ടിവരുമെന്ന് താൻ കഴിഞ്ഞ ദിവസം പറഞ്ഞത് യാഥാർഥ്യമായെന്നും സുരേന്ദ്രൻ.

കുരിശും കൊന്തയും നൽകി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യമാണെന്നും തോമസ് മാഷല്ല, ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാരാണെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ലവ് ജിഹാദിൽ ജോർജ്ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ ഞാൻ പറഞ്ഞിരുന്നു. ഇന്നത് യാഥാർത്ഥ്യമായിരുക്കുന്നു. തീവ്രവർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സി പി എമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നൽകി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം.

തോമസ്സു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സി പി എമ്മിന് രണ്ടാംതരം പൗരന്മാർ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതൽ വിഷം ചീറ്റിയതും സി. പി. എം ആയിരുന്നല്ലോ. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി. ഡി. സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയയ്ക്കുന്നവർക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാൻ ഞങ്ങൾക്കേതായാലും മടിയില്ല-സുരേന്ദ്രൻ കുറിച്ചു.

Related Articles

Latest Articles