Friday, May 3, 2024
spot_img

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഡീപ് ഫേക്ക് വൈറലാകുന്നു !ഒറ്റ ദിവസം കൊണ്ട് 2.50 ലക്ഷം രൂപ സമ്പാദിക്കാമെന്ന വാഗ്ദാനവുമായി വീഡിയോ പരിചയപ്പെടുത്തുന്നത് തട്ടിപ്പ് സോഫ്‌റ്റ്‌വെയറിനെ !

ഇൻഫോസിസ് സ്ഥാപകനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ നാരായണമൂർത്തിയുടെ ഡീപ്ഫേക്ക് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. ഒരു വർഷം മുമ്പ് നടന്ന ബിസിനസ് ടുഡേയുടെ മൈൻഡ്രഷ് ഇവൻ്റിൽ അദ്ദേഹം സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഡീപ് ഫേക്ക് വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ചേരുന്ന ആദ്യ ദിവസം തന്നെ ധാരാളം പണം വാഗ്‌ദാനം ചെയ്യുന്ന ഒരു AI ക്വാണ്ടം പ്രോജക്‌റ്റിനെ മൂർത്തി പ്രമോട്ട് ചെയ്യുന്നതാണ് ഡീപ് ഫേക്ക് വീഡിയോയുടെ ഉള്ളടക്കം.

തൻ്റെ ടീം വികസിപ്പിച്ച ക്വാണ്ടം കംപ്യൂട്ടിംഗ് സോഫ്‌റ്റ്‌വെയറിൻ്റെ ഗുണങ്ങളെക്കുറിച്ച് മൂർത്തി ചർച്ച ചെയ്യുന്നത് ഡീപ്ഫേക്ക് വീഡിയോയിൽ കാണാം. ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നയാൾക്ക് ആദ്യ ദിവസം തന്നെ 3000 ഡോളർ (ഏകദേശം 2.50 ലക്ഷം രൂപ) നേടാനാകുമെന്ന് വീഡിയോ അവകാശപ്പെടുന്നു. ഡീപ്‌ഫേക്ക് വീഡിയോയിലെ സംഭാഷണവും അദ്ദേഹത്തിന്റെ വായയുടെ ചലനവും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും ഒറ്റനോട്ടത്തിൽ കാണുന്നയാളെ തെറ്റിദ്ധരിപ്പിക്കാൻ ഈ വീഡിയോയ്ക്ക് സാധിക്കും.

Related Articles

Latest Articles