Saturday, April 27, 2024
spot_img

ഒടുവിൽ അത് സംഭവിച്ചു: ഐഎന്‍എല്‍ പിളര്‍ന്നു: കാസിം ഇരിക്കൂറിനെ പുറത്താക്കി അബ്ദുള്‍ വഹാബ്

കൊച്ചി: ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിളര്‍ന്നു. കൊച്ചിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിറകെയാണ് പാര്‍ട്ടിയിലെ പിളര്‍പ്പ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി എപി അബ്ദുള്‍ വഹാബ് അറിയിച്ചു. അതേ സമയം എപി അബ്ദുള്‍ വഹാബിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതായി ദേശീയ നേതൃത്വവും പറയുന്നു.

ആദ്യം ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കുകയായിരുന്നു. അതേസമയം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൊച്ചിയില്‍ ചേര്‍ന്ന ഐ.എന്‍.എല്‍. സെക്രട്ടേറിയേറ്റ് യോഗത്തില്‍ രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്.

സംഘര്‍ഷത്തെ തുടര്‍ന്ന് ഹോട്ടലില്‍ കുടുങ്ങിയ മന്ത്രിയെ പോലീസ് എത്തിയാണ് പുറത്തിറക്കിയത്. കാസിം ഇരിക്കൂര്‍ യോഗം ആരംഭിച്ചത് മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിച്ചതെന്ന് അബ്ദുള്‍ വഹാബ് ആരോപിച്ചു. രണ്ട് സെക്രട്ടേറിയറ്റ് അംഗളെ പുറത്താക്കുന്നത് സംബന്ധിച്ച് ചോദ്യം ഉയര്‍ത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം മോശമായി പെരുമാറിയെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles