Friday, April 26, 2024
spot_img

ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ ടി രാമറാവുവിന്റെ പ്രതിമ ചുറ്റിക കൊണ്ട് അടിച്ച് തകർത്തു; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ; പ്രാദേശിക നേതാവിനെതിരെ കേസെടുത്ത് പോലീസ്

ഗുണ്ടൂർ: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ടി രാമറാവുവിന്റെ പ്രതിമ ചുറ്റിക കൊണ്ട് അടിച്ച് തകർത്തു (NT Rama Rao Statue Demolished). യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) നേതാവ് ഷെട്ടിപ്പള്ളി കോട്ടേശ്വർ റാവുവാണ് പ്രതിമ അടിച്ച് തകർത്തത്. ഗുണ്ടൂരിലെ ദുർഗ്ഗി ഗ്രാമത്തിൽ സ്ഥാപിച്ച പ്രതിമയാണ് തകർത്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിമയുടെ പിറകിൽ കയറി നിന്ന ഇയാൾ ചുറ്റിക ഉപയോഗിച്ച് അടിച്ച് തകർക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം 1983 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ മൂന്ന് ടേമുകളിലായി ഏഴ് വർഷം ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനം വഹിച്ച വ്യക്തിയാണ് എൻടിആർ എന്ന നന്ദമൂരി തരക രാമറാവു. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Latest Articles