Nano Generator
ദില്ലി: ഇനി മഴത്തുള്ളിയിൽ നിന്നും വൈദ്യുതി, പുത്തൻ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ദില്ലി ഐ.ഐ.ടി. മഴവെള്ളം, ചെറിയ വെള്ളച്ചാലുകള്‍, കടല്‍ത്തിര തുടങ്ങിയവയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നാനോ ജനറേറ്റര്‍ വികസിപ്പിച്ചിരിക്കുകയാണ് ഐ.ഐ.ടി. നാനോകോംപസിറ്റ് പോളിമറുകളും കോണ്‍ടാക്ട് ഇലക്ട്രോഡുകളും ഉള്‍പ്പെട്ട ലളിതമായ സംവിധാനമാണിത്. ‘ലിക്വിഡ്-സോളിഡ് ഇന്റര്‍ഫെയ്സ് ട്രൈബോ ഇലക്ട്രിക് നാനോ ജനറേറ്റര്‍’ എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്.
അതേസമയം നാനോ ജനറേറ്റര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററികളില്‍ ശേഖരിച്ചു വയ്ക്കാനാവും. ഇങ്ങനെ ശേഖരിക്കുന്ന മില്ലിവാട്ട് വൈദ്യുതി ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കാനാവുമെന്നാണ് ഐഐടി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. പ്രതലങ്ങള്‍ക്കിടയില്‍ ഘര്‍ഷണമുണ്ടാകുമ്പോള്‍ ചെറിയ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത് ട്രൈബോ ഇലക്ട്രിക് പ്രതിഭാസമാണ്. കമ്പിളികളും, ജാക്കറ്റുകളും മറ്റും നീക്കുന്ന അവസരങ്ങളില്‍ പ്രകാശത്തിന്റെ നേരിയ കിരണങ്ങളുണ്ടാവുന്നത് ഈ പ്രതിഭാസം മൂലമാണ്. ഇത്തരം വൈദ്യുതി ശേഖരിച്ചുവെക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അടുത്തകാലത്താണ് ആരംഭിച്ചതെന്ന് ഐ.ഐ.ടി.യിലെ ഫിസിക്‌സ് പ്രൊഫസര്‍ നീരജ് ഖരേ പറഞ്ഞു.
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…
ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…