Tuesday, May 7, 2024
spot_img

”നാനോ ജനറേറ്റര്‍” ഇനി മഴത്തുള്ളിയിൽ നിന്നും വൈദ്യുതി; പുത്തൻ കണ്ടുപിടുത്തവുമായി ദില്ലി ഐ.ഐ.ടി

ദില്ലി: ഇനി മഴത്തുള്ളിയിൽ നിന്നും വൈദ്യുതി, പുത്തൻ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ദില്ലി ഐ.ഐ.ടി. മഴവെള്ളം, ചെറിയ വെള്ളച്ചാലുകള്‍, കടല്‍ത്തിര തുടങ്ങിയവയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നാനോ ജനറേറ്റര്‍ വികസിപ്പിച്ചിരിക്കുകയാണ് ഐ.ഐ.ടി. നാനോകോംപസിറ്റ് പോളിമറുകളും കോണ്‍ടാക്ട് ഇലക്ട്രോഡുകളും ഉള്‍പ്പെട്ട ലളിതമായ സംവിധാനമാണിത്. ‘ലിക്വിഡ്-സോളിഡ് ഇന്റര്‍ഫെയ്സ് ട്രൈബോ ഇലക്ട്രിക് നാനോ ജനറേറ്റര്‍’ എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്.

അതേസമയം നാനോ ജനറേറ്റര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററികളില്‍ ശേഖരിച്ചു വയ്ക്കാനാവും. ഇങ്ങനെ ശേഖരിക്കുന്ന മില്ലിവാട്ട് വൈദ്യുതി ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കാനാവുമെന്നാണ് ഐഐടി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. പ്രതലങ്ങള്‍ക്കിടയില്‍ ഘര്‍ഷണമുണ്ടാകുമ്പോള്‍ ചെറിയ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത് ട്രൈബോ ഇലക്ട്രിക് പ്രതിഭാസമാണ്. കമ്പിളികളും, ജാക്കറ്റുകളും മറ്റും നീക്കുന്ന അവസരങ്ങളില്‍ പ്രകാശത്തിന്റെ നേരിയ കിരണങ്ങളുണ്ടാവുന്നത് ഈ പ്രതിഭാസം മൂലമാണ്. ഇത്തരം വൈദ്യുതി ശേഖരിച്ചുവെക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അടുത്തകാലത്താണ് ആരംഭിച്ചതെന്ന് ഐ.ഐ.ടി.യിലെ ഫിസിക്‌സ് പ്രൊഫസര്‍ നീരജ് ഖരേ പറഞ്ഞു.

Related Articles

Latest Articles