Thursday, September 24, 2026

അറ്റകുറ്റപണിക്കിടെ ഐഎൻഎസ് ബ്രഹ്മപുത്രയിൽ തീപിടിത്തം ! ഒരു നാവികനെ കാണാതായി

അറ്റകുറ്റപ്പണിക്കിടെ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചു. മുംബൈ നാവികസേന യോക്ക്‌യാർഡിൽ അറ്റകുറ്റപ്പണി പുരോഗമിച്ച് കൊണ്ടിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അപകടത്തിൽ ഒരു നാവികനെ കാണാതായി. ഉദ്യോഗസ്ഥനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ ഇന്ത്യൻ നാവിക സേന അന്വേഷത്തിന് ഉത്തരവിട്ടു.

മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ തിങ്കളാഴ്ച രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി. ശേഷിക്കുന്ന അപകട സാധ്യതകൾ വിലയിരുത്തുന്നതിനായി സാനിറ്റൈസേഷൻ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. തദ്ദേശീയമായി നിർമിച്ച ബ്രഹ്മപുത്ര 2000 ഏപ്രിലിൽ ആണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്.

Related Articles

Latest Articles