Tuesday, May 14, 2024
spot_img

പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ വോ​ട്ടി​ല്‍ ക്ര​മ​ക്കേ​ട് സ്ഥി​രീ​ക​രി​ച്ച്‌ ഇ​ന്‍റ​ലി​ജ​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ വോ​ട്ടി​ല്‍ വ്യാ​പ​ക​മാ​യി ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച്‌ ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട്. പോ​സ്റ്റ​ല്‍ വോ​ട്ടി​ല്‍‌ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ സ്വാ​ധീ​നി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ ക​ണ്ടെ​ത്തി. പു​റ​ത്തു​വ​ന്ന വി​വാ​ദ ശ​ബ്ദ​രേ​ഖ​യി​ല്‍ പ​ര​മാ​ര്‍​ശം ഉ​ള്ള​വ​രെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം വേ​ണം. എ​ല്ലാ ജി​ല്ല​യി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ട്. ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി ഡി​ജി​പി​ക്ക് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി.

പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ കൂ​ട്ട​ത്തോ​ടെ അ​സോ​സി​യേ​ഷ​ന്‍ ശേ​ഖ​രി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കു​ന്ന ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​രു​ടെ വാ​ട്‌​സ്‌ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് സ​ന്ദേ​ശം പ്ര​ച​രി​ച്ച​ത്. പോ​ലീ​സ് സം​ഘ​ട​നാ നേ​താ​വി​ന്‍റെ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന ശ​ബ്ദ​രേ​ഖ​യി​ലു​ള്ള​ത്.

പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ള്‍​ക്ക് മു​ന്‍​കൂ​ട്ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് ശ​ബ്ദ​രേ​ഖ​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ വോ​ട്ട് ശേ​ഖ​രി​ച്ച ശേ​ഷം അ​വ​യി​ല്‍ തി​രി​മ​റി ന​ട​ത്തി​യ ശേ​ഷം പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. 58,000-ഓ​ളം പോ​ലീ​സു​കാ​രാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.

Related Articles

Latest Articles