Friday, May 3, 2024
spot_img

വിദ്യാ തരംഗിണി പദ്ധതി; വിദ്യാര്‍ഥികള്‍ക്കായി പലിശ രഹിത വായ്‌പ

തിരുവനന്തപുരം: പഠനത്തിനുവേണ്ടി ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വായ്‌പ പദ്ധതി ഒരുക്കി സഹകരണ വകുപ്പ്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.പലിശ രഹിത വായ്‌പയാണ് വിദ്യാര്‍ഥികള്‍ക്കായി നല്‍കുക എന്നാണ് സഹകരണ വകുപ്പ് അറിയിച്ചിരിക്കുന്നത്.

സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളുമാണ് ഈ പദ്ധതിക്ക് വേണ്ടി വായ്‌പ നല്‍കുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് സഹകരണ വകുപ്പ് പുറപ്പെടുവിച്ചു എന്നാണ് റിപ്പോർട്ട് .ഒരു വിദ്യാര്‍ഥിക്ക് മൊബൈല്‍ വാങ്ങാന്‍ 10,000 രൂപ വായ്‌പ നല്‍കും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നല്‍കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. നാളെ മുതല്‍ ജൂലൈ 31 വരെ വിദ്യാര്‍ഥികള്‍ക്ക് വായ്‌പ നല്‍കും.


പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles