Wednesday, May 22, 2024
spot_img

സംസ്ഥാനത്തെ തീയറ്ററുകൾ ഇന്നും നാളെയും അടച്ചിടും;ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകും‌,ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഉടമകൾ

കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം തീയറ്ററുകളും ഇന്നും നാളെയും ‌അടച്ചിടും. ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുംമെന്നാണ് അധികൃതർ നൽകിയ വിവരം.’2018′ സിനിമ കരാര്‍ ലംഘിച്ച് ഒടിടിക്ക് നേരത്തെ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന തീയറ്റര്‍ ഉടമകളുടേതാണ് തീരുമാനം.സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമെ ഒടിടി പ്ലാറ്റ് ഫോമില്‍ സിനിമ റിലീസ് ചെയ്യാവൂ എന്നായിരുന്നു തീയറ്റര്‍ ഉടമകളും സിനിമാ നിര്‍മ്മാതാക്കളും തമ്മില്‍ ഉണ്ടാക്കിയ ധാരണ. എന്നാല്‍ ആ കരാര്‍ ലംഘിച്ച് പല സിനിമകളും ഒടിടി പ്ലാറ്റ് ഫോമിലെത്തുന്നതായും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

സിനിമകൾ കരാർ ലംഘിച്ച് ഒടിടിയിൽ നേരത്തെതന്നെ റിലീസ് ചെയ്യുന്നത് തടയണം, നഷ്ടത്തിലായ സിനിമാ വ്യവസായത്തെ രക്ഷിക്കാൻ സർക്കാർ നികുതിയിളവ് നൽകണം, ഫിക്‌സഡ് വൈദ്യുദി ചാർജ്ജ് ഒഴിവാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചനാ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ 20 ദിവസത്തിന് ശേഷം തീയറ്ററുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നാണ് ഉടമകളുടെ മുന്നറിയിപ്പ്.

Related Articles

Latest Articles