Sunday, January 11, 2026

ഐപിഎൽ 2023; സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് കിരീടസാധ്യത ഏറെയെന്ന് സാക്ഷാൽ റിക്കി പോണ്ടിങ്

മുംബൈ : ഇന്ന് കൊടിയേറുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മലയാളിയായ ഇന്ത്യൻ താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് കിരീടം നേടാനുള്ള സാധ്യതകൾ ഏറെയാണെന്ന നിലപാടിൽ ഡൽഹി ക്യാപിറ്റൽസ് പരിശീലകനും ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ റിക്കി പോണ്ടിങ്. മികച്ച ടീമുമായാണ് ഇത്തവണയും രാജസ്ഥാൻ റോയല്‍സ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നതെന്ന് റിക്കി പോണ്ടിങ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘‘ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ സീസണിൽ മികച്ചൊരു ടീമുമായി വന്നാണ് ഐപിഎല്‍ വിജയിച്ചത്. ഗുജറാത്തിനു പുറമേ കഴിഞ്ഞ വട്ടം ഫൈനൽ കളിച്ചത് രാജസ്ഥാൻ റോയൽസായിരുന്നു. രാജസ്ഥാൻ റോയൽസിന് വളരെ നല്ലൊരു ടീമുണ്ടെന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ വർഷം ലേലം കഴിഞ്ഞതിനു പിന്നാലെ തന്നെ ഞങ്ങൾക്ക് അക്കാര്യം വ്യക്തമായിരുന്നു. ആ ടീം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ഈ വർഷം അവര്‍ ചെയ്തത്. കിരീടം ആരു നേടുമെന്ന് കൃത്യമായി ഇപ്പോൾ പറയാനാകില്ലെങ്കിലും, ടീം നോക്കിയാൽ രാജസ്ഥാൻ ശക്തരാണ്’’– റിക്കി പോണ്ടിങ് വ്യക്തമാക്കി.

ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ.

Related Articles

Latest Articles