Wednesday, May 29, 2024
spot_img

കുത്തിപ്പരിക്കേൽപ്പിച്ചതിന് പരിതോഷികം …! സൽമാൻ റുഷ്‌ദിയെ കുത്തിയ യുവാവിന് 1000 ചതുരശ്ര മീറ്റർ കൃഷിയിടം പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ സംഘടന

ദുബായ് : നോവലിസ്റ്റ് സൽമാൻ റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിന് 1000 ചതുരശ്ര മീറ്റർ കൃഷിയിടം പാരിതോഷികമായി പ്രഖ്യാപിച്ച് ഇറാനിയൻ സംഘടന.ആക്രമണത്തിൽ റുഷ്ദിക്ക് ഒരു കണ്ണ് നഷ്ടമാവുകയും ഒരു കൈയുടെ ചലനശേഷി നഷ്ടമാവുകയും ചെയ്തിരുന്നു.റുഷ്ദിയെ ഇത്തരത്തിൽ പരിക്കേൽപ്പിച്ച അമേരിക്കൻ യുവാവിന്റെ ധീരമായ നടപടിക്ക് ആത്മാർഥമായി നന്ദി പറയുന്നുവെന്ന് ഇമാം ഖമയേനിയുടെ ഫത്വകൾ നടപ്പിലാക്കുന്നതിനുള്ള ഫൗണ്ടേഷന്റെ സെക്രട്ടറി മുഹമ്മദ് എയി ൽ സയ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂയോർക്കിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ഷൂ റ്റോക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്ര ഭാഷണത്തിനിടെയാണ് ന്യൂ ജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാർ എന്ന 24കാരൻ റുഷ്ദി യെ ആക്രമിച്ചത്.റുഷ്ദി ഇരി ക്കുന്ന വേദിയിലേക്ക് ചാടിക്കയറിയ അക്രമി അദ്ദേഹത്തെ തുടരെ കുത്തുകയായിരുന്നു.

ന്യൂയോർക്കിൽ നിന്ന് 90 കി ലോമീറ്റർ അകലെയുള്ള ഷൂ റ്റോക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്ര ഭാഷണത്തിനിടെയാണ് ന്യൂ ജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാർ എന്ന 24കാരൻ റുഷ്ദി യെ ആക്രമിച്ചത്. റുഷ്ദി ഇരി ക്കുന്ന വേദിയിലേക്ക് ചാടി ക്കയറിയ അക്രമി അദ്ദേഹ ത്തെ തുടരെ കുത്തുകയായിരുന്നു. ഗുരുതരമായി പരു ക്കേറ്റ റുഷ്ദിക്ക് ഒരു കണ്ണി ന്റെ കാഴ്ചയും ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു. “റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടമാക്കുകയും ഒരു കൈ പ്രവർത്തനരഹിതമാക്കുകയും ചെയ്ത അമേരിക്കൻ യുവാവിന്റെ ധീരമായ നടപടിക്ക് ഞങ്ങൾ ആത്മാർഥമാർത്ഥമായി നന്ദി പറയുന്നു. റുഷ്ദി ഇപ്പോൾ മരിച്ചതു പോലെയാണ് ജീവിക്കുന്നത്. ഈ ധീ രമായ നടപടി എടുത്തതിന് പകരമായി അദ്ദേഹത്തിന് 1000 ചതുരശ്ര മീറ്റർ കൃഷിഭൂമി പാരിതോഷികമായി നൽകും” ഫൗണ്ടേഷൻ സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ സയ് പറഞ്ഞു.

1988-ൽ പ്രസിദ്ധീകരിച്ച “ദ് സാത്താനിക് വേഴ്സസാണ് റുഷ്ദിയുടെ വിവാദ കൃതി. പ്രവാചക നിന്ദയാരോപിച്ച് പലരാജ്യങ്ങളും നിരോധിച്ച പുസ്തകമാണിത്. ഇത് പ്രസിദ്ധീകരിച്ചശേഷം അദ്ദേഹത്തിന് ഒളിവിൽ പോകേണ്ടിവന്നു. തുടർച്ചയായി വധഭീഷണി ഉയർന്നു. മത നിന്ദ ആരോപിച്ച് പുസ്തകം നിരോധിച്ച ഇറാന്റെ ആത്മീയ നേതാവ് ആയത്തുല ഖമയേനി, റുഷ്ദിയെ വധിക്കുന്നവർക്ക് 30 ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles