Saturday, September 26, 2026

ഇടഞ്ഞ് ‘അരിക്കൊമ്പൻ’…! ഇടുക്കിയിൽ വീണ്ടും കാട്ടാന ഇറങ്ങി ,രണ്ട് വീടുകൾ തകർത്തു,മയക്കുവെടി വെച്ച് പിടിക്കാനുള്ള തീരുമാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

ഇടുക്കി: ശാന്തന്പാറയിൽ വീണ്ടും അരികൊമ്പന്റെ വിളയാട്ടം.ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് കൊമ്പൻ നാട്ടിലിറങ്ങിയത്.ഇടഞ്ഞ കൊമ്പൻ പ്രദേശത്തെ രണ്ട് വീടുകൾ തകർത്തു.ശാന്തൻപാറ ചുണ്ടലിൽ മാരി മുത്തുവിന്റെയും, അറുമുഖന്റെയും വീടുകളാണ് തകർത്തത്. കാട്ടാനയുടെ ആക്രമണ സമയത്ത് വീടുകളിൽ ആളില്ലായിരുന്നതിനാൽ ആളപായമൊന്നും ഉണ്ടായില്ല.ആനയെ മയക്കുവെടി വച്ച് പിടികൂടുന്നതിനുള്ള നടപടിയെ കുറിച്ച് ആലോചിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും.
കുറെ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ‘അരിക്കൊമ്പന്‍’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഇന്നലെ ഉത്തരവിറങ്ങിയിരുന്നു.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി കൂട്ടിൽ അയക്കുകയോ ഉൾക്കാട്ടിൽ തുറന്ന് വിടുകയോ ജി എസ് എം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരിക്കുന്നത്.കഴിഞ്ഞ 7 വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ മരണപ്പെടുകയും 3 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും നിരവധി വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

Related Articles

Latest Articles