Sunday, April 28, 2024
spot_img

സിറിയയിൽ ഏറ്റുമുട്ടൽ; ഐ എസ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു, പുതിയ നേതാവിനെ പ്രഖ്യാപിച്ച് ഇസ്ലാമിക് സ്റ്റേറ്റ്

ദമാസ്കസ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു. സിറിയയിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. നേതാവിന്റെ മരണം ഐസ് സ്ഥിരീകരിച്ചു. പുതിയ തലവനേയും പ്രഖ്യാപിച്ചു. അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷിയാണ് ഐഎസിന്റെ പുതിയ നേതാവ്.

സിറിയയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിൽ ഹയാത് താഹിർ അൽ ഷാം സംഘവുമായി ഉണ്ടായ നേരിട്ടുള്ള സംഘർഷത്തിലാണ് അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടത് എന്നാണ് ഐഎസ് വ്യക്തമാക്കിയത്. ഐഎസിന്റെ വ്യക്താവാണ് ടെല​ഗ്രാം ആപ്പ് വഴി സന്ദേശം പുറത്തുവിട്ടത്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായി മാറുന്ന അഞ്ചാമത്തെയാളാണ് അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷി. ഇതിന് മുൻപുള്ള നാല് പേരും കൊല്ലപ്പെടുകയായിരുന്നു. അബു ഹാസൻ അൽ ഹാഷിമി അൽ ഖുറേഷി നവംബറിലും അബു ഇബ്രാഹിം അൽ ഖുറേഷി 2022 ഏപ്രിലിലും അബു ബക്കർ അൽ ബാഗ്ദാദി 2019 ഒക്ടോബറിലുമാണ് കൊല്ലപ്പെട്ടത്.

Related Articles

Latest Articles